എന്റെ ജീവിതം ഒരു തോൽവിയാണെന്ന് തോന്നിപോകുന്നു. എന്താണ് ഇതിനെല്ലാം പരിഹാരം?

ഇതിന് പരിഹാരം എളുപ്പമല്ല. നിലവിലെ സാഹചര്യത്തിൽ നിങൾ ഒരു പരാജയം തന്നെ ആണു എന്ന് പറയേണ്ടി വരും. അത് കേവലം ഒരു തോന്നൽ മാത്രമല്ല. ഒരു യാഥാർത്ഥ്യം. അത് നിങ്ങളെ വിഷമിപ്പിക്കും. ആ വിഷമത്തിൽ നിന്ന് മോചിതനാകണമെങ്കിൽ ഇപ്പറഞ്ഞതിൽ എതെനകിലുമോക്കെ നേടണം. അതത്ര കഠിനമല്ല. ചെറിയ മാറ്റം ജീവിതത്തിൽ കൊണ്ട് വരണം. ഒരു സെൽഫ് ഡിസിപ്ലിൻ ആചരിക്കണം.

തുടക്കം ശരീരത്തിൽ നിന്നവട്ടെ. നന്നായ് എക്സർസൈസ് ചെയ്യുക. ഭക്ഷണം ആരോഗ്യകരമായി കഴിക്കുക. താങ്കളുടെ body physique മെച്ചപ്പെടും. കാഴ്ചയിൽ ആകർഷണം വർദ്ധിക്കും. Personalitiyil ആ ഒര് ആത്മവിശ്വാസം പ്രതിഫലിക്കും. അത് താങ്കൾക്ക് സമൂഹത്തിൽ സ്വീകാര്യത വർദ്ധിപ്പിക്കും.

ഇനി താങ്കൾ തൊഴിൽരഹിതൻ ആണോ എന്ന് വ്യക്തമല്ല. തൊഴിൽ ഉണ്ടെങ്കിൽ അതിൽ മെച്ചപ്പെടനുള്ള കാര്യങ്ങൽ ചെയ്യുക. വരുമാനം വർധിപ്പിക്കാൻ നിരവധി വഴികളുണ്ട്. ഒന്നു മേഖലയിൽ കുറച്ച് കൂടി പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് പഠിക്കുക എന്നതാണ്. അല്ലെങ്കിൽ അതിലുള്ള experience വർദ്ധിപ്പിക്കുക. ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുക. അങ്ങനെ വരുമാനം മെച്ചപ്പെടുന്ന മുറയ്ക് താങ്കളുടെ ആവശ്യങ്ങൾ നിറവേറ്റുക. അപ്പൊൾ താങ്കളുടെ ആത്മവിശ്വാസം വർധിക്കും

അങ്ങനെ ജീവിതത്തിൽ പടിപടിയായി ഉയർച്ച കൈവരിക്കുക. അല്ലാതെ കോറയിൽ ഒരു ലക്ഷ്യമില്ലാതെ ചോദ്യം ചോദിച്ചത് കൊണ്ട് കാര്യമില്ല.

Leave a Comment